Posted On
date_range Updated On
date_range പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ വയോധികനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരിമല കുളത്തൂർ വീട്ടിൽ പ്രഭാകരൻ നായരാണ് (75) പിടിയിലായത്.
കൊല്ലൻപടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന പ്രതി കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ശ്രീജിത് ജനാർദനൻ, സി.പി.ഒമാരായ രതീഷ്, സുമിൽ, ഷിന്റോ, രഞ്ചു, ആൽവിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.