Posted On
date_range Updated On
date_range ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും
തൃശൂർ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കഠിനതടവിനും പിഴക്കും ശിക്ഷിച്ചു. പുല്ലഴി, ചേലൂർ മന റോഡ് മുട്ടത്തുവീട്ടിൽ ജോൺസനെയാണ് (57)ഫസ്റ്റ് ക്ലാസ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തത്തിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. 2014 ഫെബ്രുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോൺസന്‍റെ ഭാര്യ മേഴ്സിയെ (38) പുലർച്ച മൂന്നിന് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി ജോൺസൻ നാടുവിടുകയായിരുന്നു. സാഹചര്യ തെളിവുകൾ മാത്രം ഉണ്ടായിരുന്ന കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളും 25 രേഖകളും ഹാജരാക്കി.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പ്രോസിക്യൂട്ടർമാരായ കെ.ബി. സുനിൽകുമാർ, ലിജി മധു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.