നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക്‌ ഏഴുവർഷം തടവ്​

തൃശൂർ: ചാലക്കുടി കാടുകുറ്റിയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക്‌ ഏഴുവർഷം കഠിന തടവും 50,000 രൂപ പിഴയും.

കൊല്ലം ചെമ്മന്തൂർ തെക്കെചെറുവിള പുത്തൻവീട്ടിൽ വിനോദ് കുമാർ (47), ബന്ധു ആളൂർ ആനത്തടം തെക്കെചെറുവിള പുത്തൻവീട്ടിൽ ഗിരിധരൻ (ഗിരി -27) എന്നിവരെയാണ്‌ തൃശൂർ ഒന്നാം അഡീഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്‌. വിനോദ് കുമാർ ഇപ്പോൾ ആളൂരിലാണ്‌ താമസം. 2013 മാർച്ച് ഒന്നിനാണ്‌ സംഭവം. കാടുകുറ്റി എൽ.എ.ഐ.യു.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥി സ്കൂൾ വാഹനത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുട്ടിയുടെ അച്ഛൻ ജ്വല്ലറി ജീവനക്കാരനായിരുന്നു. ഇയാൾ ജ്വല്ലറി ഉടമയാണെന്ന്‌ കരുതി പണം പ്രതീക്ഷിച്ചാണ്‌ മകളെ തട്ടിക്കൊണ്ടുപോയത്​. പിന്നീട്‌ ഫോൺ വിളിച്ച്‌ പണം ആവശ്യപ്പെട്ടു. കൊരട്ടി പൊലീസിനെ അറിയിച്ചതനുസരിച്ച് കേസെടുത്ത്​ അന്വേഷിക്കുന്നതിനിടെ ചേലക്കര പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കേസിൽ പ്രോസിക്യൂട്ടർ ലിജി മധു, അഡ്വ. കെ.ബി. സുനിൽകുമാർ എന്നിവർ ഹാജരായി.

Tags:    
News Summary - seven years of imprisonment for kidnapping four-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.