സ്​ത്രീകളുടെ പേരിൽ ഫ്രണ്ട്​ റിക്വസ്റ്റ്​, ശേഷം വിഡിയോ കോൾ; അശ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: സ്​ത്രീകളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ റിക്വസ്റ്റ്​ അയച്ച്​ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മറ്റു മൂന്നു പ്രതികൾക്കായി​ തെരച്ചിൽ ആരംഭിച്ചതായി ഡൽഹി പൊലീസ്​ സൈബർ സെൽ അറിയിച്ചു.

രാജസ്​ഥാനിൽനിന്ന്​ ആസൂത്രണം ചെയ്യുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട്​ ഒമ്പതോളം പരാതികൾ ലഭിച്ചതായി പൊലീസ്​ അറിയിച്ചു. ഫേസ്​ബുക്കിൽ റിക്വസ്​റ്റ്​ അയച്ച്​ സുഹൃത്തുക്കളായിതിന്​ ശേഷം വാട്​സ്​ആപ്​ നമ്പർ ചോദിക്കും. പിന്നീടാണ്​ തട്ടിപ്പിന്‍റെ തുടക്കമെന്ന്​ സൈബർ സെൽ ഡി.സി.പി കെ.പി.എസ്​. മൽഹോത്ര പറഞ്ഞു.

വാട്​സ്​ആപ്​ നമ്പർ നൽകിയാൽ ഇരയുടെ മുഖം പതിച്ച മോർഫ്​ ചെയ്​ത അശ്ലീല വിഡിയോ അയച്ചുനൽകും. പണം നൽകിയില്ലെങ്കിൽ വിഡിയോ ഇന്‍റർനെറ്റിൽ പരസ്യപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തും. പരാതിക്കാരിൽ ഒരാൾ ഇത്തരത്തിൽ 1,96,000 രൂപ തട്ടിപ്പുസംഘത്തിന്​ കൈമാറിയതായും പൊലീസ്​ പറയുന്നു.

അസമിൽ രജിസ്റ്റർ ചെയ്​തവയാണ്​ പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകൾ. രാജസ്​ഥാനിലാണ്​ ഇവയുടെ ഉപയോഗം. പരാതിക്കാരൻ നൽകിയ തട്ടിപ്പുകാരുടെ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ഉപയോഗിച്ചായിരുന്നു അന്വേഷണം. അന്വേഷണത്തിൽ ഭരത്​പുർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന മോഷണ സംഘത്തിലേക്ക്​ പൊലീസ്​ എത്തുകയായിരുന്നു.

ഹക്കീമുദ്ദീൻ എന്ന 23കാരനെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. സംഘത്തിലെ മൂന്നുപേർ ഓടിരക്ഷപ്പെട്ടതായി പൊലീസ്​ പറഞ്ഞു.

മോർഫ്​ ചെയ്​ത വിഡിയോക്ക്​ പുറമെ, വിഡിയോ കോൾ വഴിയും ഇവർ തട്ടിപ്പുനടത്തിരുന്നു. വാട്​സ്​ആപ്​ നമ്പറിൽ വിഡിയോ കോൾ ചെയ്യുകയും അശ്ലീല ദൃശ്യങ്ങൾ റെക്കോർഡ്​ ചെയ്​ത്​ ഭീഷണിപ്പെടുത്തിയും ഇവർ പണം തട്ടിയിരുന്നു. 

Tags:    
News Summary - Sending Friend Requests As Women Blackmailing One accused has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.