Posted On
date_range Updated On
date_range കഞ്ചാവ് വിൽപന: യുവാവ് അറസ്റ്റിൽ
മണർകാട്: വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപന നടത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുഴിപ്പുരിയിടം ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ പ്രിൻസ് മാത്യു (24) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്.
കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 126 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ എറണാകുളത്തുനിന്ന് കഞ്ചാവ് വാങ്ങി സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപന നടത്താൻ വീട്ടിൽ സൂക്ഷിച്ചതാണെന്ന് പൊലീസിനോട് പറഞ്ഞു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ ജോർജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.