കഞ്ചാവ് വിൽപന: രണ്ടുപേര്‍ അറസ്റ്റിൽ

ഗാന്ധിനഗർ: കഞ്ചാവ് വിൽപന നടത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര പിണഞ്ചിറക്കുഴി ഭാഗത്ത് തേവർമാലിൽ വീട്ടിൽ ടി.പി . ജിനു(47), അകലക്കുന്നം മറ്റക്കര ഭാഗത്ത് കിളിയൻകുന്ന് കോളനിയിൽ വിലങ്ങുംപാറയിൽ പി.ജെ. രാജു (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും ഗാന്ധിനഗർ പൊലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് വില്ലൂന്നി -കരിപ്പൂത്തട്ട് റോഡിൽ ഇല്ലിമൂല ഭാഗത്തുവെച്ച് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇവരെ പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Selling cannabis: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.