കോഴിക്കോട്: കോഴിക്കോട് വിജിൽ വധക്കേസിലെ ഒളിവിലായിരുന്ന രണ്ടാം പ്രതി രഞ്ജിത്ത് പിടിയിലായി. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. ഡി.സി.പി അരുൺ കെ.പവിത്രന്‍റെ നേതൃത്വത്തിൽ ആന്ധ്രയിൽ നിന്നാണ് പിടികൂടിയത്. മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരെ നേരത്തെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അസ്ഥികള്‍ ഒഴുക്കിയെന്ന് പ്രതികള്‍ മൊഴി നല്‍കിയ വരയ്ക്കല്‍ ബീച്ചില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചെളിയിൽ താഴ്‌ത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഒരാഴ്ച നീണ്ട തെരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ കോഴിക്കോട് സരോവരം പാർക്കിൽ നിന്ന് കണ്ടെത്തി. സരോവരത്തിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡി.എൻ.എ പരിശോധന കൂടി വന്നാൽ മാത്രമേ മൃതദേഹം വിജിലിന്‍റേതാണെന്ന് ഉറപ്പിക്കാനാകൂ.
ഇരുവരെയും ചോദ്യം ചെയ്യുമ്പോഴാണ് മൃതദോഹം സരോവരത്തിൽ കുഴിച്ചിട്ടെന്ന വിവരം പുറത്തുവരുന്നത്. രഞ്ജിത്തിനെയും നിഖിലിനെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. മനപൂർവമല്ലാത്ത നരഹത്യ കേസാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.