ഓടിപ്പോയ പ്രതിക്കായി അന്വേഷണം ഊർജിതം

ആലത്തൂർ: സബ് ജയിലിൽനിന്ന് തിരുപ്പൂരിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ഓടിപ്പോയ സംഭവത്തിൽ രണ്ടു ദിവസമായിട്ടും ആളെ കിട്ടിയിട്ടില്ല.

വടകര സ്വദേശി അനീഷ് ബാബുവാണ് (40) വിലങ്ങോടെ ഓടിപ്പോയത്. കോടതിയിൽ ഹാജരാക്കി തിരിച്ച് ആലത്തൂർ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓടിപ്പോയത്.

പിടിച്ചുപറി, ഭവനഭേദനം, കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അനീഷ് ബാബു. ആലത്തൂർ പൊലീസ് പരിധിയിൽ മാല പൊട്ടിച്ച സംഭവത്തിലാണ് പിടിയിലായത്.

Tags:    
News Summary - Search is on for the suspect who fled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.