കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിമുക്ത ഭടൻ കൂടിയായ വള്ളിക്കുന്ന് സ്വദേശി മണികണ്ഠനെയാണ് (38) അറസ്റ്റ് ചെയ്തത്.

സമീപത്തെ സ്കൂളിൽ നിന്ന് സർവകലാശാല വളപ്പിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർഥിനികളെ കാമ്പസിൽ കണ്ട ഇയാൾ ഫോട്ടോയെടുക്കുകയും നമ്പർ വാങ്ങി തിരിച്ചയക്കുകയും ചെയ്തിരുന്നു. പിന്നീട്, ഇതിലൊരു കുട്ടിയോട് കാമ്പസിലേക്ക് വരാൻ ആവശ്യപ്പെട്ടു. കാമ്പസിൽ കണ്ട വിവരം വീട്ടുകാരെയും പ്രിൻസിപ്പലിനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 

ജീവനക്കാരനെ പിരിച്ചിവിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സർവകലാശാല രജിസ്ട്രാർ അറിയിച്ചു.

Tags:    
News Summary - school student raped in calicut university campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.