സ്‌കൂൾ വളപ്പില്‍ നിന്ന ചന്ദനമരം മുറിച്ചുമാറ്റിയ നിലയില്‍
Posted On
date_range Updated On
date_range സ്‌കൂൾ വളപ്പില്‍ നിന്ന ചന്ദനമരം മുറിച്ചുകടത്തി
നേമം: സ്‌കൂൾ വളപ്പില്‍ നിന്ന ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. നേമം സ്റ്റേഷന്‍ പരിധിയില്‍ കാരയ്ക്കാമണ്ഡപം-പൊന്നുമംഗലം റോഡില്‍ മലങ്കര സിറിയന്‍ കാത്തലിക് എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന 17 വര്‍ഷം പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്.
മരത്തിന് മൂന്ന് മീറ്ററോളം ഉയരം വരും. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് മരത്തിന്‍റെ തടിഭാഗം മുറിച്ചുനീക്കിയതായി കണ്ടത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ നേമം പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.