Posted On
date_range Updated On
date_range കാറിൽ നിരോധിത പുകയില വിൽപന; 2000 റിയാൽ പിഴ
മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ കാറിൽ കൊണ്ടുപോയി വിറ്റതിന് വിദേശിയായ തൊഴിലാളിക്ക് 2000 റിയാൽ പിഴ ചുമത്തി. 5,600ലധികം പാക്കറ്റ് പുകയിലയും നിരോധിത സിഗരറ്റും കൈവശം വെച്ചതിന് തെക്കൻ ബാത്തിനയിൽനിന്ന് അറസ്റ്റിലായ ആൾക്കാണ് പിഴ ചുമത്തിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ പ്രതിനിധാനം ചെയ്ത് ഇൻസ്പെക്ഷൻ ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ്, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കാനായി കണ്ടുകെട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.