പൊലീസ് പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന; നാലുപേർ അറസ്റ്റിൽ
അരൂർ: നാലംഗ കഞ്ചാവ് വിൽപന സംഘത്തെ അരൂർ പൊലീസ് പിടികൂടി. വൈറ്റില സ്വദേശി നിഖിൽ (28), നിഖിലിന്റെ ഭാര്യ സീന (32), ചന്തിരൂർ സ്വദേശി അഫ്സൽ (28), ഫോർട്ട്കൊച്ചി സ്വദേശി സക്കീർ (32) എന്നിവരാണ് പിടിയിലായത്. സീന ഒഴികെയുള്ളവർ മറ്റുകേസുകളിലും പ്രതികളാണ്.
അരൂർ കെൽട്രോൺ കമ്പനിയുടെ തെക്കുവശം കായലിനോട് ചേർന്ന് കുമ്മായത്തറ എന്ന പേരുള്ള ഒറ്റപ്പെട്ട വീട്ടിലാണ് ഇവർ ആഴ്ചകളായി താമസിച്ചിരുന്നത്. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോൾ വിൽപനക്കായി പൊതികളിൽ സൂക്ഷിച്ചിരുന്ന 47 ഗ്രാം കഞ്ചാവ് മാത്രമേ ഇവരുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.