പീഡനം: റിട്ട. റെയിൽവേ പൊലീസ് ഓഫിസർക്ക് 75 വർഷം കഠിനതടവും പിഴയും

അടൂർ: 11 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റിട്ട. റെയിൽവേ പൊലീസ് ഓഫിസർക്ക് 75 വർഷം കഠിനതടവും 4,50,000 രൂപ പിഴയും ശിക്ഷ. കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെയാണ് (69) അടൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.

പ്രതി ഭാര്യക്കൊപ്പം താമസിച്ചിരുന്ന ഐക്കാട്ടുള്ള വീട്ടിൽ കളിക്കാൻ എത്തിയിരുന്ന പെൺകുട്ടികളെയാണ് പലവട്ടം പീഡിപ്പിച്ചത്. പെൺകുട്ടികൾ പരസ്പരവും ഒരാൾ അവരുടെ അമ്മയോടും വെളിപ്പെടുത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന്, അന്നത്തെ കൊടുമൺ എസ്.എച്ച്.ഒ മഹേഷ്‌ കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി.

നാലുവർഷമായി പല ദിവസങ്ങളിലും പ്രതി ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. പ്രതി മൊത്തം 40 വർഷം കഠിന തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതകൾക്ക് നൽകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Rt. Railway police officer 75 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.