ദമ്പതികളെ ബന്ദികളാക്കി സ്വർണവും പണവും കവർന്ന സംഭവം: രണ്ട് സ്ത്രീകളടക്കം ആറുപേർ പിടിയിൽ

തൃശൂർ: വടക്കഞ്ചേരി ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി വജ്രാഭരണങ്ങൾ അടക്കം ഇരുപത്തിയഞ്ചര പവനും 10,000 രൂപയും കവർന്ന സംഭവത്തിൽ ആറംഗ സംഘം പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളടക്കമുള്ള സംഘത്തെയാണ് വടക്കഞ്ചേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സംഘം എത്തിയ കാറും ബൈക്കും തമിഴ്നാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സെപ്റ്റംബർ 22ന് രാത്രി ചുവട്ടുപാടം സ്വദേശി സാം പി. ജോണിന്‍റെ വീട്ടിലായിരുന്നു കവർച്ച. ബൈക്കിലെത്തിയ ആറംഗ സംഘം വീട്ടിൽ കയറി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ ഉടുമുണ്ട് കൊണ്ട് സാമിന്റെ കൈകള്‍ കൂട്ടിക്കെട്ടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു.

ആക്രമണത്തില്‍ സാം പി. ജോണിന്‍റെ മൂന്ന് പല്ലുകള്‍ അടര്‍ന്നുവീണു. കവര്‍ച്ച സംഘം മടങ്ങിയ ശേഷം അയല്‍വാസികളെ സാം തന്നെ വിളിച്ച് വരുത്തുകയായിരുന്നു. ആദ്യം വടക്കാഞ്ചേരിയിലെയും പിന്നീട് തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ സാമും ഭാര്യ ജോളിയും ചികിത്സ തേടിയിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ പക്കല്‍ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള ഒരു കാറും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും പ്രദേശത്ത് സമാനമയ കവർച്ച നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുമായിരുന്നു അന്വേഷണം. 

Tags:    
News Summary - ​Robbery: Six people, including two women, were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.