ഗീത

ബസ് സ്റ്റോപ്പിൽ മോഷണശ്രമം; അന്തർ സംസ്ഥാന യുവതി അറസ്റ്റിൽ

പാരിപ്പള്ളി: ബസ് സ്റ്റോപ്പിൽ മോഷണത്തിന് ശ്രമിച്ച അന്തർ സംസ്ഥാന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വള്ളിയൂർ സ്വദേശി ഗീത (35)യെ ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കൽ ജങ്ഷന് സമീപം കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ വെച്ചാണ് മോഷണശ്രമം ഉണ്ടായത്. കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശി അംബികയുടെ ബാഗിൽ പണവും മറ്റ് രേഖകളും സൂക്ഷിച്ചിരുന്ന പഴ്സാണ് മോഷണം നടത്തിയത്. സംശയം തോന്നിയ അംബിക മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെക്കുകയും പാരിപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഗീതയെ ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബറി‍െൻറ നേതൃത്വത്തിൽ എസ്.ഐമാരായ കെ. സുരേഷ് കുമാർ, എസ്. രാജേഷ്, സി.പി.ഒ ഡോൾമ, സി.പി.ഒ സലാഹുദീൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - robbery attempt at bus stop; Interstate woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.