പ​ള്ളി​ക്ക​ര​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പള്ളിക്കരയിലെ കവർച്ച: അന്വേഷണം ഊർജിതം

നീലേശ്വരം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ടു പവൻ സ്വർണാഭരണവും ഒരു ലക്ഷം രൂപയും കവർച്ച ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതം. നീലേശ്വരം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പ്രാഥമിക പരിശോധന നടത്തിയിരുന്നു.

പള്ളിക്കര റെയിൽവേ ഗേറ്റിനു സമീപത്തെ എ. പ്രദീപന്റെ വീട്ടിലാണ് ശനിയാഴ്ച രാവിലെ 9.30നും ഉച്ചക്ക് രണ്ടിനുമിടയിൽ കവർച്ച നടന്നത്. അപ്പോൾ പ്രദീപനും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഉച്ചയോടെ ഇവർ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും രണ്ടു പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്.വീടിനു സമീപത്തെ തെങ്ങില്‍ കൂടി കയറിയ മോഷ്ടാവ് ഏണിക്കൂടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വീടിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രദീപന്‍ ചിട്ടി വിളിച്ച് വീട്ടില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്. 

Tags:    
News Summary - Robbery at Pallikkara-Investigation in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.