ബിജു
Posted On
date_range Updated On
date_range ബൈക്കിൽ കറങ്ങി മദ്യവിൽപന; ഒരാൾ അറസ്റ്റിൽ
മല്ലപ്പള്ളി: വായ്പ്പൂര്, കോട്ടാങ്ങൽ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങി മദ്യവിൽപന നടത്തിവന്നിരുന്നയാൾ പിടിയിൽ. കോട്ടാങ്ങൽ ചെറുതോട്ടുവഴി മധുരപ്ലാക്കൽ വീട്ടിൽ കെ.ബി. ബിജുവിനെ (കുട്ട ബിജു -46) മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. 11 കുപ്പി മദ്യവും 2450 രൂപയും ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെ റിമാൻറ് ചെയ്തു. പ്രിവന്റിവ് ഓഫിസർ സുശീൽ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ, ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ, മനീഷ്, അനന്ദു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.