പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം, പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപ തട്ടിയ പ്രതിയെ വെച്ചൂച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു.കോട്ടാങ്ങൽ സുഭാഷ് കോളനി പൊടിപ്പാറ വീട്ടിൽ റഹീമാണ് (44) മുംബൈ സഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായത്. 2017 ജൂലൈയിൽ പെരുമ്പെട്ടി കുളക്കുടി മിച്ചഭൂമിയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന്, ഫോട്ടോകൾ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. ശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങി. 2019 ഡിസംബർ എട്ടിനാണ് യുവതി പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്നത്തെ എസ്.ഐ സുരേഷ് ബാബു അന്വേഷണം ആരംഭിച്ചു.
തുടർന്ന് വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ. സുരേഷും പിന്നീട് ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയയും അന്വേഷിച്ചു. ലുക്കൗട്ട് സർക്കുലർ നിലവിലുള്ള പ്രതിയെ മാർച്ച് 31ന് മുംബൈ സഹർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചതായി അറിയിപ്പ് കിട്ടി.അതനുസരിച്ച് വെച്ചൂച്ചിറ പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ യുവതി തിരിച്ചറിഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.