Posted On
date_range Updated On
date_range ബസിൽ ലൈംഗികാതിക്രമം: മധ്യവയസ്കന് മൂന്നുവർഷം കഠിനതടവ്
പട്ടാമ്പി: ബസിൽ യാത്ര ചെയ്യവെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും. മുക്കാലി കള്ളമല പത്തായ പുരയ്ക്കൽ ഗോപാലകൃഷ്ണനെയാണ് (51) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി.
2020ലായിരുന്നു സംഭവം. കോങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർമാരായ കെ.സി. വിനു, എ.ജെ. ജോൺസൻ, എസ്.ഐ ഉദയകുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.