Posted On
date_range Updated On
date_range തിരുവനന്തപുരത്ത് അപ്പാർട്ട്മെൻ്റിൽ കയറി ബലാത്സംഗം; പരാതിയുമായി വിദ്യാർഥിനി
തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ അപ്പാർട്ട്മെൻ്റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെൺകുട്ടിയുടെ സുഹൃത്താണ് ബലാത്സംഗം ചെയ്തത്.
കൂപ്പർ ദീപു എന്ന ദീപുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡന ദൃശ്യം ദീപുവിൻ്റെ കൈവശം ഉണ്ടെന്നും വിദ്യാർഥിനി പൊലീസിന് മൊഴി നൽകി. സംഭവശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.