Posted On
date_range Updated On
date_range കുടുംബ കലഹം: നാലു മക്കളുമായി യുവതി കിണറ്റിൽ ചാടി; മക്കൾ മരിച്ചു, അമ്മ രക്ഷപ്പെട്ടു
ജയ്പൂർ: രാജസ്ഥാനിൽ കുടുംബകലഹത്തെ തുടർന്ന് നാലു മക്കളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. നാലു മക്കളും മരിച്ചു. ഇവരുടെ അമ്മയായ മതിയയെ(32)കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി.
മരിച്ച ഇളയ കുഞ്ഞിന് ഒരുമാസമാണ് പ്രായം. കൊമാൽ(നാല്),റിങ്കു(മൂന്ന്),രാജ്‍വീർ(22മാസം), ദേവരാജ്(ഒരു മാസം) എന്നിവരാണ് മരിച്ചത്.
മൂന്നുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തന്നെ പുറത്തെടുത്തിരുന്നു. കൈക്കുഞ്ഞിന്റെ മൃതദേഹം ഇന്നു രാവിലെയാണ് കിട്ടിയത്. നാലുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു.
മതിയയുടെ ഭർത്താവ് ഗുർജാർ കർഷകനാണ്. ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.