Posted On
date_range Updated On
date_range മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് 20 വർഷം തടവ്
കോട: രാജസ്ഥാനിലെ ബൂന്ദി ജില്ലയിൽ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 21കാരന് 20 വർഷം തടവും 50,000 രൂപ പിഴയും. പോക്‌സോ കോടതി ജഡ്ജ് സലിം ബദാറാണ് ശിക്ഷ വിധിച്ചത്.
ഗെൻഡോലി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അപൂർവ് എന്ന രാമൻ ഗോസ്വാമി 2021 ഓഗസ്റ്റ് 14നാണ് കുട്ടിയെ ബലാത്‌സംഗം ചെയ്തത്. കുട്ടിക്ക് ചോക്ലേറ്റ് നൽകി കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അടുത്ത ദിവസം കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ വകുപ്പ് ഉൾപ്പെടെ ചുമത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.