വിവാഹനിശ്ചയത്തിൽ നിന്ന് പിൻമാറി; പെൺകുട്ടിയുടെ കുടുംബം വരന്റെ സഹോദരന്റെ മീശ വടിച്ചു

ജയ്പൂർ: രാജസ്ഥാനിൽ വിവാഹനിശ്ചയത്തിൽ നിന്ന് പിൻമാറിയ വരനെയും കുടുംബത്തെയും പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വരന്റെ സഹോദരന്റെ മീശ വടിച്ചാണ് വധുവിന്റെ കുടുംബം പ്രതികാരം തീർത്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പെൺകുട്ടിയെ വരന്റെ സഹോദരിക്ക് ഇഷ്ടപ്പെടാത്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് വിവാഹനിശ്ചയ ചടങ്ങിൽനിന്ന് പിൻമാറാൻ വരന്റെ കുടുംബം തീരുമാനിച്ചു. ഇതിൽ രോഷാകുലരായ വധുവിന്റെ കുടുംബം വരന്റെ കുടുംബാംഗങ്ങളുമായി കലഹിക്കുകയായിരുന്നു. തുടർന്നാണ് വരന്റെ സഹോദരന്റെ മീശ വടിച്ചു കളഞ്ഞത്. കൂടിനിന്നവരിൽ ആരോ ആണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

വിവാഹ നിശ്ചയത്തിനെ ചൊല്ലി ഇരുകൂട്ടരും കലഹിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. എന്തൊക്കെ കാരണം നിരത്തിയാലും വധുവിന്റെ കുടുംബം വരന്റെ സഹോദരനോട് ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.

തന്റെ ഭാഗം ന്യായീകരിക്കാൻ വരനും മറ്റൊരു വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോകളിൽ കണ്ടതു പോലെയല്ല പെൺകുട്ടിയെ നേരിട്ടു കണ്ടപ്പോഴെന്നും അതാണ് വിവാഹം വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത് എന്നുമാണ് വരൻ പറയുന്നത്. ഇങ്ങനെയൊരു വ്യത്യാസം ശ്രദ്ധയിൽ പെട്ടപ്പോൾ വിവാഹനിശ്ചയത്തിന് കുറച്ചുകൂടി സമയം വേണമെന്ന് വധുവിന്റെ വീട്ടുകാരോട് പറഞ്ഞു.

വിവാഹം തീരുമാനിക്കുന്നതും പിൻമാറുന്നതും സമൂഹത്തിൽ സംഭവിക്കുന്ന സാധാരണ കാര്യമാണെന്നും തന്റെ സഹോദരനടക്കം പരസ്യമായി അപമാനിക്കപ്പെട്ടതിൽ നിയമസഹായം തേടുമെന്നും വരൻ വ്യക്തമാക്കി. പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ടത് തന്റെ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചുവെന്നും യുവാവ് പറയുന്നു. കേസിനു പോവുകയാണെന്ന് കണ്ടപ്പോൾ പണംതന്ന് ഒത്തുതീർപ്പാക്കാൻ പെൺകുട്ടിയുടെ കുടുംബം സമ്മർദം ചെലുത്തുന്നതായും യുവാവ് ആരോപിച്ചു. എന്നാൽ സംഭവത്തിൽ ഇതുവ​രെ ആരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് അധികൃതർ പ്രതികരിച്ചത്.

Tags:    
News Summary - Rajasthan man cancels engagement, bride's family retaliates by shaving off his brother's moustache

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.