ഷഹീർ, നിയാസ്

റെയിൽവേ ജീവനക്കാരനെ മർദിച്ച കേസിൽ ചാവക്കാട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

പരപ്പനങ്ങാടി: ഡ്യൂട്ടിക്കിടെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനെ മർദിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ശനിയാഴച്ച രാത്രി ഒമ്പത് മണിക്കാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽവെച്ച് പോയിന്റ്സ്മാനായ ഷവാഫ് (32) സംഘടിത ആക്രമണത്തിന് ഇരയായത്. തൃശൂർ ചാവക്കാട് സ്വദേശി ഷഹീർ (29) മലപ്പുറം കൽപകഞ്ചേരി സ്വദേശി നിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സിക്യൂട്ടീവ് ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുത്ത് എ.സി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന മൂന്നുപേരെ ടിക്കറ്റ് എക്സാമിനർ പുറത്താക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ടി.ടി.ആറുമായും റെയിൽവേ പൊലീസ്മായും തർക്കമുണ്ടാവുകയും ടിക്കറ്റ് എക്സാമിനറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് കൽപകഞ്ചേരി സ്വദേശി ഹാഫിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ കൂടെയുണ്ടായിരുന്ന ഷഹീറും നിയാസും പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.

എന്നാൽ, ട്രെയിനിൽ നടക്കുന്ന സംഘർഷം വിഡിയോ ഫോണിൽ എടുത്തിരുന്ന റെയിൽവേ ജീവനക്കാരനായ ഷവാഫിനെ പുറത്തിറങ്ങിയ പ്രതികൾ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു.

Tags:    
News Summary - Two people, including a native of Chavakkad, arrested in the case of assaulting a railway employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.