216 ക്രെഡിറ്റ് കാർഡുകൾ, ഫോൺ വാങ്ങാൻ എത്തിയതെന്ന് മൊഴി, യുവാവിനെ എക്സൈസ് പിടികൂടി

പാലക്കാട്: വാളയാറിൽ വാഹന പരിശോധനക്കിടെ ബാഗ് നിറയെ ക്രെഡിറ്റ് കാർഡുകളുമായി യുവാവിനെ എക്സൈസ് പിടികൂടി. ഗുജറാത്ത് പോർബന്തർ സ്വദേശി ഒഡേതര രവി ഭീമയാണ് (25) 216 ക്രെഡിറ്റ് കാർഡുകളുമായി എക്സൈസിന്റെ പിടിയിലായത്. വിവിധ ആളുകളുടെ പേരിലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കേരളത്തിൽ ഫോൺ വാങ്ങാൻ വേണ്ടി എത്തിയതാണെന്നാണ് ഇയാളുടെ മൊഴി. യുവാവിനെയും കാർഡുകളും പൊലീസിന് കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് എക്സൈസ് കൈമാറി.

ഹൈദരാബാദിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് ഒഡേതര രവി ഭീമ പിടിയിലായത്. കാർഡുകൾ വിവിധ വ്യക്തികളുടെ പേരിലാണെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് കേരളത്തിലെത്തി ഐഫോണുകളും മറ്റു ഇലക്ട്രിക് ഉപകരണങ്ങളും സമാനമായ രീതിയിൽ വാങ്ങിക്കൊണ്ടു പോയിട്ടുണ്ടെന്നാണ് എക്സൈസിനു നൽകിയിട്ടുള്ള മൊഴി.

Tags:    
News Summary - Youth nabbed by Excise; claimed he arrived to purchase phones using 216 credit cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.