മങ്കാട്ടുമൂലയിൽ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ


വിദ്യാർഥിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ, വെട്ടുകത്തി കണ്ടെടുത്തു

ആറ്റിങ്ങൽ: വിദ്യാർഥിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഊരുപോയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ സോബക്ക് (20) ആണ് പിടിയിലായത്.

തോന്നയ്ക്കൽ സായിഗ്രാം കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ വിഘ്നേഷാണ് ആക്രമിക്കപ്പെട്ടത്. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തി സമീപത്തെ പുരയിടത്തിൽനിന്നു കണ്ടെടുത്തു. രണ്ട് വെട്ടുകത്തികൾ പ്രതികൾ ഉപയോഗിച്ചിരുന്നു. ഇവ ആക്രമണത്തിന് ശേഷം പുരയിടത്തിൽ പുല്ലിന് അടിയിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ കോളജിന് പുറത്ത് ബസ് സ്റ്റോപ്പിൽ ആയിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ പ്രദേശവാസികളായ സംഘം വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലും എത്തിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത ഒരു പ്രതി കൂടി പിടിയിലായിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തൻകാണി നൽകിയ നിർദേശത്തിത്തുടർന്ന് ആറ്റിങ്ങൽ സി.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - An attempt to hack and kill a student; accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.