പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

യുവാവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ വയോധികനും സംഘാംഗങ്ങളും അറസ്റ്റിൽ

മൂവാറ്റുപുഴ: യുവാവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ വയോധികനെയും ക്വട്ടേഷൻ സംഘാംഗങ്ങളെയും കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ക്കാട് കലൂര്‍ കുന്നേല്‍ വീട്ടില്‍ രവി (67), ആരക്കുഴ പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ വിഷ്ണു ( ബ്ലാക്ക്‌മാന്‍ -30), ഏനാനല്ലൂര്‍ കാലാമ്പൂര്ര് തൊട്ടിപ്പറമ്പില്‍ വീട്ടില്‍ അമീന്‍ (39), മഞ്ഞള്ളൂര്‍ മണിയന്തടം നെല്ലൂര്‍ സാന്‍ജോ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കലൂരുള്ള ജോഷി ആന്‍റണി എന്നയാളെ വകവരുത്താനായി വ്യക്തിവൈരാഗ്യമുള്ള രവി 2000 രൂപക്ക് ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിലും ബൈക്കിലുമായി ഞായറാഴ്ച രാവിലെ പേരമംഗലം ഭാഗത്ത് എത്തിയ ക്വട്ടേഷൻ സംഘം ജോഷിയുടെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി.

ഇരുമ്പുവടി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ വാഹനം വെട്ടിച്ച് രക്ഷപ്പെട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എ.എസ്.ഐ മുഹമ്മദ് അഷ്റഫ്, എസ്.സി.പി.ഒമാരായ ജിബി, ബിനോയി, സി.പി.ഒ മാരായ ബിനുമോന്‍ ജോസഫ്, ജിയോ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Quotation group arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.