ബന്ധുക്കള്‍ തമ്മിൽ തര്‍ക്കം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

വണ്ണപ്പുറം: ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. വണ്ണപ്പുറം ഒടിയപാറ പടിഞ്ഞാറയില്‍ സാബു, മുള്ളരിങ്ങാട് സ്വദേശി രമണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സഹോദരി ഭര്‍ത്താവ് ഒടിയപാറ മരുതോലില്‍ ബെന്നിയാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ കാളിയാര്‍ പൊലീസ് കേസെടുത്തു. ബെന്നി ഭാര്യയുമായി വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ താമസം. ഭാര്യക്ക് കോടതി വിധി വഴി ഒരേക്കര്‍ സ്ഥലം ലഭിച്ചിരുന്നു. ഇതിലെ റബര്‍ ടാപ്പു ചെയ്യാന്‍ ഭാര്യ സഹോദരന്‍മാര്‍ എത്തിയതാണ് തര്‍ക്കത്തിന് കാരണമായത്. കാളിയാര്‍ സി.ഐ. എച്ച്.എല്‍ .ഹണിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - Quarrel between relatives; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.