പ്രതിയായ രാജേഷിനെ ക്ഷേത്രത്തിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
അരൂർ: പുത്തനങ്ങാടി ക്ഷേത്രത്തിൽ കവർച്ച നടത്തിയ അമ്പലപ്പുഴ സ്വദേശി രാജേഷിനെയുമായി ക്ഷേത്രത്തിൽ തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
ചന്തിരൂർ കാഞ്ഞിരത്തുങ്കൽ ക്ഷേത്രത്തിലും തെളിവെടുപ്പ് നടത്തിയിരുന്നു. രാജേഷ് വാങ്ങിയ പെട്ടി ഓട്ടോറിക്ഷയുടെ കടം വീട്ടാനാണ് കളവുനടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. ക്ഷേത്രത്തിലെ ആഭരണം വാങ്ങാൻ ജ്വല്ലറികൾ മടിച്ചപ്പോൾ ക്ഷേത്ര പുനരുദ്ധാരണത്തിന് വേണ്ടിയാണ് വിൽക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുല്ലക്കലുള്ള ജ്വല്ലറിയിൽ ആഭരണങ്ങൾ വിറ്റത്. 2,80,000 രൂപയാണ് ലഭിച്ചത്. ഈ തുക രാജേഷിന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. കവർച്ച സമയത്ത് നായുടെ മുഖാവരണമാണ് രാജേഷ് ധരിച്ചിരുന്നത്. എരമല്ലൂരിൽ ക്ഷേത്ര കവർച്ചക്ക് ധരിച്ചത് പുലിയുടെ മുഖാവരണമാണെന്നും ഇത് രണ്ടും കത്തിച്ചകളഞ്ഞെന്നും രാജേഷ് പറഞ്ഞു.
മോഷ്ടാവിനെ കാണാൻ ക്ഷേത്രത്തിൽ വിശ്വാസികളുടെ വൻ തിരക്കായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം നാട്ടുകാർ അറിഞ്ഞത്. അപ്പോൾ മുതൽ വിശ്വാസികളുടെ വരവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.