ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിനേഷ്. ഇൻസെറ്റിൽ പ്രതിയായ സനൽ
എരമംഗലം: വസ്തുതർക്കത്തെ തുടർന്ന് എരമംഗലത്ത് യുവാവിന് വെട്ടേറ്റു. എരമംഗലം കളത്തിൽപടി സ്വദേശി പയ്യപ്പുള്ളി ഹൗസിൽ ജിനേഷിനാണ് (35) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ സനലിനെ (39) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. സ്വത്ത് തർക്കത്തെത്തുടർന്ന് ജിനേഷിനെ മാരകായുധങ്ങൾകൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇരുകൈയിനും മാരക പരിക്കേറ്റ ജിനേഷിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ പ്രതിയെ പിടികൂടി പെരുമ്പടപ്പ് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ സനലിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.