സധു മറകള

സ്വത്ത് തർക്കം: യുവാവ് പിതാവി​നെ വെട്ടിക്കൊന്നു

മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് പിതാവിനെ വെട്ടിക്കൊന്നു.പെജമംഗൂർ ഗ്രാമത്തിൽ മൊഗവീര പേട്ടയിലെ സധു മറകളയാണ്(65) കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ അനന്തക്കെതിരെ പൊലീസ് കേസെടുത്തു.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ബ്രഹ്മാവർ പൊലീസ് സർക്ക്ൾ ഇൻസ്പെക്ടർ പി.എം.ദിവാകർ പറഞ്ഞു. ആക്രമണത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുത്തേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചത്.

Tags:    
News Summary - Property dispute: Young man hacked his father to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.