representational image 

അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; പിതാവിന്‍റെ ബന്ധു കസ്റ്റഡിയിൽ

കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മേയ് 19നാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ റി​മാ​ൻ​ഡി​ലുള്ള കു​ട്ടി​യു​ടെ അ​മ്മയായ കു​റു​മ​ശ്ശേ​രി സ്വ​ദേ​ശി​നി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. ആ​ലു​വ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ കാ​ക്ക​നാ​ട് വ​നി​ത സ​ബ്​​ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, കുഞ്ഞിന്‍റെ മാതാവിന് മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ഇവരുടെ കു​ടും​ബം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഭർത്താവ് ഇ​ത് നി​ഷേ​ധി​ച്ചു. കു​ഞ്ഞി​നെ ക​രു​തി​ക്കൂ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. കൊ​ല​യെ​ക്കു​റി​ച്ച് കു​ടും​ബ​ത്തി​ലെ മ​റ്റാ​ർ​ക്കെ​ങ്കി​ലും അ​റി​വു​ണ്ടാ​യി​രു​ന്നോ എ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കും. ഭ​ർ​തൃ​വീ​ട്ടു​കാ​രെ വേ​ദ​നി​പ്പി​ക്കാ​നാ​ണ്​ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് മാതാവിന്‍റെ പ്രാ​ഥ​മി​ക മൊ​ഴി.

ഭർത്താവുമായുള്ള അകൽച്ചയെ തുടർന്ന് മാതാവ് കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ 19ന് വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കുഞ്ഞിനെ മാതാവ് കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ അമ്മയും കുട്ടിയും തിരുവാങ്കുളത്തെത്തി. പിന്നീട് ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ അമ്മ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ ആലുവയിലേക്കുള്ള ബസ് യാത്രക്കിടെ കുഞ്ഞിനെ കാണാതായെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതാണെന്ന് ഇവർ വെളിപ്പെടുത്തിയത്.

Tags:    
News Summary - Postmortem report reveals that the three-and-a-half-year-old girl whose mother threw her into a river was raped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.