Posted On
date_range Updated On
date_range വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പിടിയിൽ
പൂക്കോട്ടുംപാടം: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പൂക്കോട്ടുംപാടം പൊലീസിെൻറ പിടിയിൽ. തിരുവനന്തപുരം അരുവിക്കര സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറിനെയാണ് (53) പൂക്കോട്ടുംപാടം എസ്.ഐ കെ. ബഷീറും സംഘവും നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇയാൾ അഞ്ചോളം വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു.
എസ്.ഐയും സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ മുജീബ്, സിവിൽ പൊലീസ് ഓഫിസർ ജോൺ മാത്യു എന്നിവരുമടങ്ങിയ പൊലീസ് സംഘം നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ വലയിലാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.