ഭുവനേശ്വർ: ഒഡിയ സീരിയൽ നടി രഷ്മിരേഖ ഒജ്ഹയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിലാണ് നടിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന അനുമാനത്തിലാണ് എത്തിയതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലെ കൂടുതൽ നിഗമനങ്ങളിലേക്ക് എത്താൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി. തന്‍റെ മരണത്തിന് ആരും കാരണക്കാരല്ല എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അസ്വഭാവികമരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അതേസമയം, മകളുടെ മരണത്തിൽ ലിവ്-ഇൻ പാട്നർ ആയ സന്തോഷ് പാട്രക്ക് പങ്കുള്ളതായി പിതാവ് ആരോപിച്ചു. ജഗ്ദിപൂർസിംഗ്പൂർ സ്വദേശിനിയാണ് രഷ്മിരേഖ. നിരവധി സീരിയലുകളിൽ അഭിനയിച്ച രശ്മിരേഖയുടെ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.