കാ​ട്ടാ​ക്ക​ട കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യയാൾ പൊ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്യു​ന്നു

മദ്യപിച്ച് ബഹളമുണ്ടാക്കി പിടികൂടാനെത്തിയ പൊലീസുകാരനെ കൈയേറ്റം ചെയ്തു

കാട്ടാക്കട: മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ പിടികൂടാനെത്തിയ പൊലീസുകാരനെ കൈയേറ്റം ചെയ്തു. സംഭവത്തിൽ രണ്ടുപേർ കാട്ടാക്കട പൊലീസിന്‍റെ പിടിയിലായി. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വാണിജ്യ സമുച്ചയത്തില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

കിള്ളി പനയംകോട് വിഷ്ണുഭവനിൽ ബി. വിഷ്ണു (24), കുറ്റിക്കാട് പണയിൽ വീട്ടിൽ വി. നിതിൻ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിവിൽ പൊലീസ് ഓഫിസര്‍ ജോയി ഡെന്നിസിനെയാണ് ഇവർ ആക്രമിച്ചത്. മദ്യപിച്ചെത്തിയ പ്രതികൾ വാണിജ്യ സമുച്ചയത്തിനുള്ളിൽ യാത്രക്കാർ നിൽക്കുന്ന സ്ഥലത്ത് ബഹളമുണ്ടാക്കി.

യാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്റ്റേഷനിൽനിന്ന് ഹോംഗാർഡും ജോയി ഡെന്നീസും സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയപ്പോഴാണ് പ്രതികൾ അക്രമാസക്തരായി ബഹളം വെക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടാകുകയും പിടിച്ചുതള്ളുകയുമായായിരുന്നു. ഡിപ്പോയില്‍ പൊലീസുകാരനുനേരെ ആക്രമം നടക്കുന്നതറിഞ്ഞ് കൂടുതൽ പൊലീസെത്തി അക്രമികളെ പിടികൂടി. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോ സാമൂഹിക വിരുദ്ധ-ലഹരി സംഘങ്ങളുടെ കേന്ദ്രമാണെന്ന് ആരോപണമുണ്ട്.

Tags:    
News Summary - policeman who came to arrest the drunken man was assaulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.