മ​ുനീർ, അർഷാദ്​

പാഴ്‌സലായി എത്തിയ 31 കിലോ കഞ്ചാവ് പിടികൂടി; ആന്ധ്രപ്രദേശില്‍ നിന്നാണ് പാഴ്‌സല്‍ എത്തിയത്​

പെരുമ്പാവൂര്‍: കൊറിയറില്‍ പാഴ്‌സലായെത്തിയ 31 കിലോഗ്രാം കഞ്ചാവ് പിടികൂടി. വാഴക്കുളം പഞ്ചായത്തിലെ കുന്നുവഴിയിലെ കൊറിയര്‍ സര്‍വിസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ഇതുമായി ബന്ധപ്പെട്ട് കോതമംഗലം തങ്കളം കാരോട്ടുപുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (27), മാറമ്പിള്ളി എം.ഇ.എസ് കോളജ് റോഡില്‍ പത്തനായത്ത് വീട്ടില്‍ അര്‍ഷാദ് (35) എന്നിവരെ പൊലീസ് പിടികൂടി. പാഴ്‌സല്‍ വാങ്ങാനെത്തിയ ഇവരെ കാത്തുനിന്ന പൊലീസ് സംഘം പിടികൂടുകയായിരുന്നു.

ആന്ധ്രപ്രദേശില്‍ നിന്നാണ് പാഴ്‌സല്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വലിയ പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്‌സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്. എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപവത്​കരിച്ച് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. നേരത്തേ അങ്കമാലിയില്‍നിന്ന് 105 കിലോയും ആവോലിയിലെ വാടക വീട്ടില്‍ നിന്നും 35 കിലോയും കഞ്ചാവ്​ റൂറല്‍ പൊലീസ് പിടികൂടിയിരുന്നു. ഇവയും ആന്ധ്രയില്‍നിന്നും കൊണ്ടുവന്നവയായിരുന്നു.ഈ കേസുകളുടെ അന്വേഷണം നടന്നുവരികയാണ്.

നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സക്കറിയ മാത്യു, ഡിസ്ട്രിക്ട്​ ആൻറി നാര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്​ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍, പെരുമ്പാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രാജ് എന്നിവരാണ് റെയ്ഡ് നടത്തിയത്. പ്രതികള്‍ക്ക് ഇതിനുമുമ്പും കൊറിയര്‍ വന്നിട്ടുണ്ടൊ എന്നതും പാഴ്‌സല്‍ അയച്ചതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എസ്.പി കെ. കാര്‍ത്തിക് അറിയിച്ചു.

Tags:    
News Summary - Police seized 31 kg of cannabis in a parcel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.