വൈത്തിരി: സുഗന്ധഗിരി അമ്പതേക്കറിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മ ശാന്ത (62)യുടെത് കൊലപാതകമെന്ന് പൊലീസ്. വ്യാഴാഴ്ചയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ശാന്തയുടെ മൃതദേഹം തറയിലും മകൻ മഹേഷ് (32) തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
ശാന്തയുടെ ശരീരത്തിൽനിന്ന് രക്തം വമിക്കുന്നത് കണ്ടതിനെ തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു. വിശദമായ പോസ്റ്റുമോർട്ടത്തിലാണ് ശാന്തയുടെ മരണം കഴുത്തുഞെരിച്ചാണെന്ന് കണ്ടെത്തിയത്.
പൊലീസിന്റെ സംശയം മരണപ്പെട്ട ശാന്തയുടെ മകൻ മഹേഷിലേക്കാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷിന് പുറത്തുള്ള ആരുമായും അധികം ബന്ധമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ചില സമയങ്ങളിൽ ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും ആളുകളെ ഉപദ്രവിക്കാറുണ്ടെന്നും ഇവർ പറഞ്ഞു.
പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ശാന്തയുടെ ഭർത്താവ് ബൊമ്മൻ വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്താണ് താമസിക്കുന്നത്. ശാന്തയുടെയും മഹേഷിന്റേയും മൃതദേഹങ്ങൾ സുഗന്ധഗിരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.