പൊലീസുകാരന്‍റെ വീട് ആക്രമിച്ച് 'മിന്നൽ മുരളി'; വാതിൽക്കൽ മലമൂത്ര വിസർജനം, ചുവരിൽ എഴുത്ത്

കോട്ടയം: പുതുവത്സരത്തലേന്ന് കുമരകത്ത് പൊലീസുകാരന്‍റെ വീടിനു നേരെ 'മിന്നൽ മുരളി' ആക്രമണം. വീടിന്‍റെ വാതിലും ജനലും അടിച്ചു തകർത്ത ശേഷം ചുമരിൽ 'മിന്നൽ മുരളി ഒർജിനൽ' എന്ന് എഴുതിവെക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്നു മക്കളും വെച്ചൂരാണ് ഇപ്പോൾ താമസം. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഷാജി വിവരമറിയുന്നത്. വീടിന്‍റെ കതകും ജനൽച്ചില്ലും അടിച്ചു തകർത്തതിനോടൊപ്പം തിണ്ണയിൽ മലമൂത്ര വിസർജനം നടത്തിയിട്ടുമുണ്ട്. ശുചിമുറിയും തകർത്തു.




വീട്ടുവാതിൽ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു. കഴിഞ്ഞരാത്രി കുമരകം പൊലീസ് നടത്തിയ പരിശോധനയിൽ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പൊലീസിന്‍റെ നിഗമനം. പരാതി ലഭിച്ചെന്നും പ്രതികളെ കുറിച്ച് അന്വേഷണം നടക്കുകയാണ് എന്നും കുമരകം എസ്.ഐ എസ്. സുരേഷ് പറഞ്ഞു. 

Tags:    
News Summary - police officers house attacked in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.