തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യം വിടാനുള്ള നീക്കം തടയാനാണ് പൊലീസിന്റെ ശ്രമം. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നേപ്പാൾ വഴി രാജ്യം വിടാൻ ശ്രമിക്കുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
സേഫ് ആൻഡ് സ്ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. തൃശൂർ പൊലീസ് എത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനകം നാല് ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രവീണ്‍ റാണയുടെ തൃശൂർ, കുന്നംകുളം, പാലക്കാട്, മണ്ണാർക്കാട്, കണ്ണൂർ ഓഫീസുകളിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തൃശൂരിലെ ഫ്ലാറ്റില്‍ നിന്നും രക്ഷപ്പെടാൻ അവസരമൊരുക്കിയത് പൊലീസ് നടപടികൾ ചോർന്നതാണെന്ന വിമർശനം നിലനിൽക്കുകയാണ്. കൈയെത്തും ദൂരത്ത് നിന്നും പ്രതിയെ നഷ്ടപ്പെട്ടത് പൊലീസിന് നാണക്കേടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.