ഗുണ്ട ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്
ബംഗളൂരു: നഗരപ്രാന്തമായ ആനേക്കലില്‍ ഗുണ്ട സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിന് പരിക്ക്. ആനേക്കല്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ രംഗനാഥിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ബൊമ്മസാന്ദ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദിന്നൂരു റോഡില്‍ ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ റോഡരികില്‍ ഒരുസംഘം പരസ്യമായി മദ്യപിക്കുന്നതും വഴിയാത്രക്കാരോട് പ്രശ്നങ്ങളുണ്ടാക്കുന്നതും പൊലീസുകാരന്റെ ശ്രദ്ധയില്‍പെട്ടു. ഇവരോട് പിരിഞ്ഞുപോകാനാവശ്യപ്പെട്ടതോടെ രംഗനാഥിനോട് അസഭ്യം പറഞ്ഞ് ബൈക്കെടുത്ത് സംഘം സ്ഥലംവിട്ടു. ഇവരെ പിന്തുടര്‍ന്ന രംഗനാഥിനെ ദിന്നൂരു റോഡില്‍ ബൈക്ക് തടഞ്ഞ് ഗുണ്ടാസംഘം വടിയുപയോഗിച്ച് ആക്രമിച്ചു. തലക്കും കൈകള്‍ക്കും പരിക്കേറ്റ പൊലീസുകാരനെ പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. കുപ്രസിദ്ധ ഗുണ്ട അരുണ്‍ എന്ന കെഞ്ച അരുണിന്റെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.