പാലക്കാട്: പാലക്കാട് പീഡനത്തിനിരയായ പതിനൊന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കുട്ടിയുടെ മുത്തശ്ശിയാണ് പരാതി നൽകിയത്. കേസിൽ പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ പ്രതിയും പ്രതിക്ക് സഹായം നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളുമുൾപ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കുട്ടിയെ ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല.
കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് പെൺകുട്ടിയെ പ്രതിയും അടുത്തബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ട് പോയത്. കേസിൽ റിമാൻഡിലായിരുന്ന പ്രതി ഇപ്പോൾ ജാമ്യത്തിലറങ്ങിയതാണ്. നേരത്തെ മതാപിതാക്കളോടപ്പം താമസിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയച്ചതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പം വിടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം പ്രതിയായ ചെറിയച്ഛനും പെൺകുട്ടിയുടെ മതാപിതാക്കളും അടുത്ത ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ കൊണ്ടുപോയെന്ന് മുത്തശ്ശി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.