വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്തു

കൂറ്റനാട് (പാലക്കാട്): പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ ചാലിശ്ശേരി പൊലീസ് തന്ത്രപരമായി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സ്വദേശി അത്താണിപ്പറമ്പിൽ ഹമീദാണ് ചാലിശ്ശേരി പൊലിസിൻ്റെ പിടിയിലായത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഇയാൾ ഖത്തറിലേക്ക് രക്ഷപ്പെടുകയായിരുന്നു. ചാലിശ്ശേരി പൊലീസിൻ്റെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ നാട്ടിലെത്തിയ ഇയാളെ കൊച്ചി നെടുമ്പാശേരി എയർപോർട്ടിൽ നിന്നുമാണ് പിടികൂടിയത്.

എസ്.എച്ച്.ഒ കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീലാൽ, ഇന്ദിര, രഞ്ജിത്ത്, ഷൈജു, അബ്ദുൾ കരീം, എന്നിവരുൾപ്പട്ടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

Tags:    
News Summary - POCSO case accused who escaped abroad was brought home and arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.