പ്ര​തി ജി​ബി​ൻ

പൊലീസിനെ കണ്ട് ഓടിയ പോക്സോ കേസ് പ്രതി കിണറ്റിൽ വീണു

നെടുമങ്ങാട്: പോക്സോ കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ച പ്രതി പൊലീസിനെ കണ്ട് ഓടി കിണറ്റിൽ വീണു. നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയായ ജിബിനാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ജിബിൻ വിചാരണക്ക് ഹാജരായില്ല. തുടർന്ന് തിരുവനന്തപുരം അഡീഷനൽ ഡിസ്ട്രിക്ട് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുമായി നെടുമങ്ങാട് പൊലീസ് മഫ്തിയിൽ ജിബിന്റെ വീട്ടിലെത്തിയതും ഇയാൾ ഓടി. മതിൽ ചാടി പൊട്ടക്കിണറ്റിൽ വീണു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഒടുവിൽ പൊലീസ് അനുനയിപ്പിച്ച് ഇയാളെ കിണറ്റിൽ നിന്നും കയറ്റി അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - POCSO case accused ran away from the police and fell into a well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.