പോക്സോ കേസ്: 26കാരന് 23 വർഷം കഠിന തടവ്

ചെറുതോണി: 14കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 26കാരന് 23 വർഷം കഠിന തടവും 30,000 രൂപ പിഴയും. ഇടുക്കി അതിവേഗ കോടതിയുടെ അധിക ചുമതലയുള്ള ജഡ്ജ് വി. മഞ്ജുവാണ് ശിക്ഷ വിധിച്ചത്. വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റ് സ്വദേശി ജോണിനെയാണ് കോടതി ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം.

പാതിര പ്രാർഥനക്ക് ശേക്ഷം വീട്ടിലെക്ക് മടങ്ങും വഴി പെൺകുട്ടിയുടെ വീടിന്‍റെ പരിസരത്തുവെച്ച് ഉപദ്രവിച്ച ഇയാൾ പിന്നീട് ന്യൂഇയർ പുലർച്ചവീണ്ടും ലൈഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. പിഴ ഒടുക്കാത്തപക്ഷം ഏഴുമാസം അധികതടവും അനുഭവിക്കണം വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതി യെന്നും കോടതി വ്യക്തമാക്കി.

പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസസ് അതോരിറിയോടും കോടതി ശിപാർശ ചെയ്തു. വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പീരുമെട് ഡിവൈ.എസ്.പി വിശാൽ ജോൺസനാണ് അന്വേഷണം നടത്തിയത്.

സീനിയർ സി.പി.ഒ പി.കെ. ആശ, സി.പി.ഒ വിഷ്ണു മോഹൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ എകോപ്പിപ്പിച്ചു. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.

Tags:    
News Summary - POCSO case: 26-year-old gets 23 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.