Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് എട്ടു വർഷം തടവ്
മാനന്തവാടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നരവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ കൽപറ്റ പോക്സോ കോടതി എട്ടു വർഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ഝാർഖണ്ഡ് സാഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അൻസാരിയെയാണ് (28) ശിക്ഷിച്ചത്.
പെൺകുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് മൂന്ന് വർഷം തടവും 5000 രൂപ പിഴയും, പോക്സോ നിയമപ്രകാരം അഞ്ചുവർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ മനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ്ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.