അരുൺ
Posted On
date_range Updated On
date_range ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോക്സോ പ്രതിയെ ആറ് വർഷങ്ങൾക്ക് ശേഷം പിടികൂടി
കുമളി: പോക്സോ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ ആറുവർഷത്തെ ഇടവേളക്കുശേഷം വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു.തേനി ജില്ലയിലെ വീരപാണ്ടി സ്വദേശി അരുൺ (28)നെയാണ് വീരപാണ്ടിയിലെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. 2019-ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അരുൺ.
അന്ന് ഇയാളെ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.പിന്നീട് ജാമ്യം നേടി മുങ്ങുകയായിരുന്നു. പിടിയിലായ പ്രതിയെ പിന്നീട്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വണ്ടിപ്പെരിയാർ എസ്.ഐ ടി.എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ സി.പി.ഒമാരായ വിഷ്ണു മോഹൻ, പി.കെ. രാഹുൽ, പി. സതീഷ്, കെ.ആർ. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.