സൂറത്ത്: വീട്ടുജോലികൾ ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചെന്ന് ആരോപിച്ച് പ്രഷർ കുക്കർ കൊണ്ട് മകളെ തലയ്ക്കടിച്ച് കൊന്നു.ഹെതാലി(18) ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മുകേഷിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ സൂറത്തിൽ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയുടെ അമ്മ സമീപത്തുള്ള മാളിൽ ജോലിക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടുജോലികൾ ചെയ്യാനായി മകളെ ഏൽപ്പിച്ചു. അസുഖത്തെത്തുടർന്ന് അച്ഛൻ ജോലിക്ക് പോയിരുന്നില്ല. അച്ഛൻ ജോലികൾ ചെയ്യാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മൊബൈൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മകൾ അത് ശ്രദ്ധിച്ചില്ല. ഇതിൽ പ്രകോപിതനായ പിതാവ് പ്രഷർ കുക്കർ ഉപയോഗിച്ച് മകളുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മകന്‍ സഹോദരിയുടെ കരച്ചില്‍ കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോൾ ചോരയില്‍ കുളിച്ചു കിടക്കുന്ന ഹെതാലിയെയാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. മകൻ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് അമ്മ ഗീത വീട്ടിലെത്തി ഹെതാലിയെ സമീപത്തെ ആശുപത്രിയിത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുകേഷ് വീട് വൃത്തിയാക്കാൻ നിർദേശിച്ചപ്പോൾ മകൾ അനുസരിക്കാത്തതിനെ തുടർന്നാണ് വഴക്കുണ്ടായതെന്ന് ചൗക്ക് ബസാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.