ക്യാബിൻ ക്രൂ അംഗത്തിന് നേരെ ലൈംഗികാതിക്രമം; പൈലറ്റിനെതിരെ കേസ്

ഹൈദരാബാദ്: ക്യാബിൻ ക്രൂ അംഗത്തിന് നേരെയുള്ള ലൈംഗികാതിക്രമത്തിൽ പൈലറ്റിനെതിരെ കേസ്. ബംഗളൂരിലെ ഹോട്ടലിൽ വെച്ച് ചാർട്ടേഡ് വിമാനത്തിലെ പൈലറ്റ് തന്നെ പീഡിപ്പിച്ചെന്നരോപിച്ച് യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 18ന് ബംഗളൂരിൽ വെച്ചാണ് സംഭവം.

ഹൈദരാബാദിൽ തിരിച്ചെത്തിയ ഉടനെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.

പരാതി നൽകിയതിനെത്തുടർന്ന് ഹൈദരാബാദ് പൊലീസ് ബി.എൻ.എസ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റകൃത്യം ഹലസുരു പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്നതിനാൽ ബംഗളൂരു അധികാരികൾക്ക് കൈമാറാൻ നടപടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ ബംഗളൂരു പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Pilot Accused Of Sexual Assault By Crew Member In Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.