ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഫിസിയോതെറപ്പിസ്റ്റ് കുറ്റക്കാരൻ; ശിക്ഷ ഇന്ന്
തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടെ പലതവണ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര പുത്തൻകട വാറുവിള പഞ്ചമിയിൽ ഷിനോജിനെയാണ (36)കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 74 ശതമാനം വൈകല്യമുള്ള കുട്ടിയെ പതിനാറു വയസ്സുള്ളപ്പോൾ രക്ഷാകർത്താക്കൾ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചികിത്സക്ക് കൊണ്ടുപോയി. അന്ന് അവിടെ ജോലി ചെയ്തിരുന്ന ഷിനോജ് കുട്ടിയുടെ വീട്ടിൽ ചെന്ന് ചികിൽസിക്കാൻ തയ്യാറാണെന്ന് പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കൂട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിവരുികയായിരുന്നു.
കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ രക്ഷാകർത്താക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച വിധി പറയും.
ഡി.ജി.പിയുടെ നിർദേശാനുസരണം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. അനിൽകുമാർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷക വി.സി. ബിന്ദു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.