സജൻ ലാൽ
Posted On
date_range Updated On
date_range യുവതിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവരാൻ ശ്രമം; പ്രതി അറസ്റ്റിൽ
ഷൊർണൂർ: യുവതിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവരാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കുളപ്പുള്ളി കുന്നത്ത് സജൻ ലാൽ (32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 26ന് കുളപ്പുള്ളി ആലിൻ ചുവട്ടിലെ എ.ആർ സ്റ്റോർ എന്ന സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ഷീബയെന്ന യുവതിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവരാൻ ശ്രമിച്ചതാണ് കേസ്.
പ്രതി മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ടയാളും കാപ്പ നടപടികൾക്ക് വിധേയനായ വ്യക്തിയുമാണെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സി.ഐ വി. രവികുമാർ, എസ്.ഐ സേതുമാധവൻ, എസ്.സി.പി.ഒ സുരേഷ്, സി.പി.ഒ അജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.